Wednesday, November 14, 2012

പ്രകൃതി

























നീ എന്നെ പ്രണയിക്കുകയായിരുന്നോ
നീ ഒന്നും പറഞ്ഞില്ല

എന്റെ ഓരോ ഭാവങ്ങളും നിനക്കറിയാമായിരുന്നു
അവയൊക്കെ നീ വര്‍ണ്ണ പട്ടംമ്പരങ്ങള്‍ നെയ്തിരുന്നു
കാലങ്ങളായ് നാം അറിഞ്ഞു തുടങ്ങിയിട്ട് . എന്നിട്ടും
നീ പറഞ്ഞില്ല

ഇഷ്ടമാണെന്ന്

സ്ത്രി എന്ന ആവരണം എനിക്കുള്ളപ്പോള്‍
ഞാന്‍ എല്ലാം ഉള്ളിലൊതുക്കണം
നിന്റെ അവഗണനയെ പോലും

നിന്റെ വിഭിന്ന വികാരങ്ങള്‍ക്ക് അടിപെട്ട്
കാലങ്ങളോളം
ഞാന്‍ സര്‍വ്വംസഹ

ന്റെ പരിഭവങ്ങള്‍ക്ക് നീ
മുഖം നല്‍ക്കാതെ അകലുമ്പോഴും
ശൂന്യത തന്‍ ഇരുണ്ട ശൈത്യത്തില്‍ കുതിര്‍ന്ന്
നിന്നെയും കാത്ത് വീണ്ടും പുലരിവരെ
.

കാലത്തിനു നീ സാക്ഷി എങ്കിലും
നിന്റെ ഓരോ സ്പര്‍ശവും അറിഞ്ഞു പ്രകൃതിയായ്
നിനക്ക് സാക്ഷിയായ് ഞാനും


3 comments:

  1. നന്നായിരിക്കുന്നു .സുരഭി ...കവിത പ്രകൃതിയെ കുറിച്ച് ...
    അക്ഷരങ്ങള്‍ അങ്ങിനെയാണ് .എഴുതി തുടങ്ങുമ്പോള്‍ അറ്റമില്ലാതെ അനന്തമായി പോകും ..മനസ്സും അങ്ങിനെയാണ് .എഴുതി തുടങ്ങിയാല്‍ ചില നേരത്ത് അങ്ങിനെ മനസ്സിനോപ്പം ഒഴുകി കൊണ്ടിരിക്കും ആശയങ്ങള്‍ ...പ്രകൃതിയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ തീരില്ല .വര്‍ണ്ണിക്കാന്‍ ആവില്ല ..
    ആശംസകള്‍ ഇനിയും എഴുതുക ..മനസ്സിനുള്ളില്‍ ഇനിയും ബാക്കി കിടപ്പുള്ള ആശയങ്ങള്‍ അക്ഷരങ്ങളായ് വിരിയട്ടെ സന്സേഹം ..ദേവി ..

    ................

    ReplyDelete
  2. സ്ത്രി എന്ന ആവരണം എനിക്കുള്ളപ്പോള്‍
    ഞാന്‍ എല്ലാം ഉള്ളിലൊതുക്കണം
    നിന്റെ അവഗണനയെ പോലും
    നിന്റെ വിഭിന്ന വികാരങ്ങള്‍ക്ക് അടിപെട്ട്
    കാലങ്ങളോളം
    ഞാന്‍ സര്‍വ്വംസഹ

    സത്യത്തില്‍ ഇന്ന് അങ്ങിനെയാണോ ??

    ReplyDelete