എല്ലാവരും പറഞ്ഞു ഒരു സുന്ദരി കുട്ടി തന്നെ ............
പിറവിയെടുത്ത നാള്‍ അനുമോദനങ്ങളുടെ ഒരു പ്രവാഹം തന്നെ ആയിരുന്നു എന്റെ
സ്രഷ്ട്ടാവായ അദേഹത്തിന് ലഭിച്ചത് ..അദ്ദേഹം എന്നില്‍ അഭിമാനം
കൊണ്ടിരിക്കും ..എന്റെ മകള്‍ സുന്ദരി തന്നെ ..
ആര് കണ്ടാലും എന്നെ നോക്കി നില്‍ക്കാരുണ്ടായിരുന്നു ..അന്നൊക്കെ എനിക്ക്
കൌതുകം ആയിരുന്നു ....(.കുട്ടിയല്ലേ )...മാറി മാറി വരുന്ന മുഖങ്ങള്‍
എന്നില്‍ അദ്ഭുതം നിറച്ചു ......എന്നെ പോലുള്ളവര്‍ എന്ന തിരിച്ചറിവ്
എനിക്കേറെ സന്തോഷം ഉളവാക്കി ..
ആളുകള്‍ വന്നും പോയും കാലം പോയ്ക്കൊണ്ടേ ഇരുന്നു
ബാല്യത്തില്‍ നിന്നെന്നെ കൌമാരത്തില്‍ എത്തിക്കാന്‍ കാലം അമാന്തം
കാണിച്ചില്ല.മാറി മാറി വരുന്നവരുടെ മുഖങ്ങളിലെ ഭാവവിത്യസങ്ങള്‍ ഞാന്‍
തിരിച്ചറിഞ്ഞു തുടങ്ങി ..
ഞാന്‍ അത്ര സുന്ദരി ആയതു കൊണ്ടാവാം എന്നെ കാണുന്നവരുടെ എണ്ണവും കൂടികൊണ്ടിരുന്നു .
അവരില്‍ പലരുടെയും കണ്ണില്‍ മിന്നി മായുന്ന വികാരങ്ങളുടെ വേലിയേറ്റം,
മുഖങ്ങളിലെ ഭാവം എന്നെ അസ്വസ്ഥയാക്കി .അവരുടെ കണ്ണിലെ അഗ്നി
സൂര്യാതപത്തിലേറെ എന്നെ പൊള്ളിച്ചിരുന്നു .
ആ ചുഴിഞ്ഞുള്ള നോട്ടം എന്നെ പേടിപ്പെടുത്തി
അന്ന് ഞാന്‍ അറിഞ്ഞു ഞാന്‍ നഗ്നയാണ് .കൈകള്‍ മാറില്‍ പിണച്ചു നാണം മറയ്ക്കാന്‍ ഞാന്‍ പലപ്പോഴും പാടുപെടുന്നുണ്ടായിരുന്നു ..
ഒരു തുണ്ട് ചേലക്കായ് ഞാന്‍ കൊതിച്ചു ..ജന്മം തന്നയാള്‍ മകളുടെ മാനത്തിനു കാവലായില്ലല്ലോ
മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു .....
ഇരുട്ടിനെ എനിക്ക് ഭയമായിരുന്നു ....പകലിലെ കഴുകന്‍ കണ്ണുകള്‍ ഇരുളില്‍ എന്മേല്‍ ചാടി വീണെങ്കിലോ ..
ദൈവമേ ...എന്തിനാണെന്നെ നഗ്നയാക്കിയത് .....കാറ്റില്‍ ഉയര്‍ന്നു വരുന്ന
മണല്‍ത്തരികള്‍ എന്നെ മൂടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു
നെഞ്ചിലെ തേങ്ങല്‍ കേട്ടിട്ടാവണം .....കടലമ്മയെന്നോട് പറഞ്ഞു ഇനിയുമൊരു സുനാമി കൈകളാല്‍ നിന്നെ ഞാന്‍ കാക്കും .........
അക്ഷര തെറ്റുകള്‍ ദയവായി ക്ഷമിക്കണം
This comment has been removed by the author.
ReplyDeleteഹഹ പ്രതിമയെയും വെറുതെ വിടില്ല അല്ലെ :)
ReplyDelete---------------------------------
please remove word verification
കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഓരോ സംഭവങ്ങളും അതിലേക്കു തന്നെ അല്ലെ വിരല്‍ ചൂണ്ടുന്നത് .
Deleteനന്ദി ഭായി .തീര്‍ച്ചയായും ശ്രദ്ധിക്കാം
നന്ദി ഭായി
ReplyDelete